
അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് വനിതാ ബോഡി ബില്‍ഡര്‍ ജയിലിലായി. മുപ്പത് വയസുകാരിയായ ബഹ്റൈനി യുവതിയെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിച്ചതിനും, പൊതുമര്യാദകള്‍ ലംഘിച്ചതിനും, മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്തതിനും ലോവര്‍ ക്രിമിനല്‍ കോടതി ഇവര്‍ക്കെതിരെ ശിക്ഷ വിധിച്ചു.
ആയിരക്കണക്കിന് ഫോളോവര്‍മാരുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ട് യുവതി ദുരുപയോഗം ചെയ്തുവെന്നും, മാന്യതയ്ക്ക് വിരുദ്ധമെന്ന് കണക്കാക്കാവുന്ന ചിത്രങ്ങളും കമന്റുകളും പോസ്റ്റ് ചെയ്തുവെന്നുമാണ് കോടതി വിധിയില്‍ പറയുന്നത്. യുവതി കുറ്റക്കാരിയാണെന്നതിന് മതിയായ തെളിവുകള്‍ കോടതിക്ക് ലഭിച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങള്‍ നീക്കം ചെയ്തു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.






