
പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇവയുടെ ചില വാര്‍ത്തകര്‍ ചര്‍ച്ചാ വിഷയം ആകാറുമുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോയാണ് ആളുകളില്‍ കൗതുകമുണര്‍ത്തുന്നത്. ട്രക്കിന് പിന്നാലെ കുതിച്ച് പായുന്ന രാജവെമ്പാലയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.
ദി റിയല്‍ ടാര്സന് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവയ്ക്കപ്പെട്ടത്. റോഡിലൂടെ കടന്നുപോകുന്ന വാഹനത്തിന് പിന്നാലെയാണ് രാജവെമ്പാലയുടെ കുതിപ്പ്. എണ്ണപ്പനകള്‍ നിറഞ്ഞു നില്ക്കുന്ന തോട്ടത്തിനുള്ളില്‍ നിന്നാണ് രാജവെമ്പാലയെത്തിയത്. തുടര്‍ന്ന് റോഡിലേക്ക് പാഞ്ഞെത്തിയാണ് ട്രക്കിനെ പിന്തുടര്ന്നത്.
തെക്കു കിഴക്കന്‍ ഏഷ്യയിലേയും ഇന്ത്യയിലേയും കാടുകളില്‍ പ്രധാനമായും കാണപ്പെടുന്ന രാജവെമ്പാലകള്‍ ലോകത്തിലെ ഏറ്റവും നീളമുള്ള വിശപ്പാമ്പുകളാണ്.






