
കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷനില്‍ നിന്നും കാണാതായ സംഭവത്തില്‍ പോലീസ് എഫ്ഐആറിട്ട് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ മുതല്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി പി ഒ ബഷീറിനെയാണ് കാണാതായത്.
രാവിലെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഉദ്യോഗസ്ഥന് ട്രെയിനില്‍ എവിടേക്കോ പോയതായി സംശയമുണ്ട്. ഫോണ്‍ ഉള്‍പ്പെടെ ക്വാര്‍ട്ടേഴ്സില്‍ ഉപേക്ഷിച്ച നിലയിലാണ്. അമിത ജോലി ഭാരവും തൊഴില്‍ സമ്മര്‍ദ്ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.






