
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് ശ്രിന്ദ. നിവിന്‍ പോളി ചിത്രം 1983 യിലെ സുശീല എന്ന കഥാപാത്രമാണ് താരത്തെ കൂടുതല്‍ ശ്രദ്ധേയയാക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതമായ നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. കുഞ്ഞിരാമായണം, ആട്, അമര്‍ അക്ബര്‍ അന്തോണി, 2 കണ്ട്രീസ്, റോള്‍ മോഡല്‍സ്, പറവ, തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ ശ്രിന്ദ അഭിനയിച്ചു. ജോജു ജോര്‍ജ്ജ് നായകനായി എത്തിയ ഇരട്ടയാണ് താരം അഭിനയിച്ച് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സ്വര വോയിസ് ഓഫ് വുമണ്‍ എന്ന ബ്രാന്‍ഡിന്റെ ഔട്ട്ഫിറ്റില്‍ തിളങ്ങിയിരിക്കുന്ന താരത്തിന്റെ ഫോട്ടോയണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്. ശ്രിന്ദയെ കാണാന്‍ കൂടുതല്‍ ഭംഗിയായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.






