ഡെറാഡൂണ്‍; നീരുറവ വീണ്ടും ജോഷിമഠിനെ ആശങ്കയിലാക്കി. നീരുറവ കണ്ടത് ജോഷിമഠിലെ നര്‍സിംഗ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ്. ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം. ചെളിവെള്ളം മലയോരത്ത് നിന്നും ഒഴുകുന്നതും ശ്രദ്ധയില്‍ പെട്ടു.
ഈ വര്‍ഷം ആദ്യം ജോഷിമഠിലെ ഭൗമ പ്രതിസന്ധി രൂക്ഷമായ സമയത്തും ഇത്തരത്തില്‍ നീരുറവ കണ്ടെത്തിരുന്നു. വീണ്ടും ഇത് സംഭവിച്ചതോടെയാണ് ജനങ്ങളില്‍ ആശങ്ക ഉയരുന്നത്.
ഭൗമശാസ്ത്രജ്ഞര്‍ ശക്തമായ നീരുറവയെ സംബന്ധിച്ച് അന്വേഷിക്കുന്നതായും ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിനിടെ ഗുജറാത്തിലെ രാജ്കോട്ടില്‍ ഇന്നലെ ഉച്ചയോടെ ഭൂചലനം അനുഭവപ്പെട്ടു.






