നോക്കിയയുടെ സര്‍വപ്രതാപത്തിന്റെയും അടയാളമായി 60 വര്‍ഷകാലം നിലകൊണ്ട ബ്രാന്‍ഡ് ലോഗോ മാറുന്നു. ഈ കാര്യം ഞായറാഴ്ച്ചയാണ് കമ്പനി പ്രഖ്യാപിച്ചത്. നോക്കിയ ഉല്പന്നങ്ങളില് ഇനി മുതല്‍ പുതിയ ലോഗോ ആയിരിക്കും ഉപയോഗിക്കുക.
NOKIA എന്ന ഇംഗ്ലീഷ് അക്ഷരങ്ങളെ പുതിയ ശൈലിയില്‍ ചിത്രീകരിച്ചിരിക്കുന്നതാണ് പുതിയ ലോഗോ. മുമ്പുണ്ടായിരുന്നത് നീല നിറത്തിലുള്ള ലോഗോ ആയിരുന്നു.
പുതിയ ലോഗോ ആവശ്യാനുസരണം നിറം മാറ്റി ഉപയോഗിക്കാനും സാധിക്കും. കമ്പനി മേധവി പെക്ക ലണ്ട്മാര്ക്ക് പറയുന്നത് ഒരു സ്മാര്‍ട്ട്ഫോണ്‍ കമ്പിനി എന്നതില്‍ നിന്ന് മാറി ബിസിനസ് ടെക്നോളജി കമ്പനിയെന്ന നിലയിലുള്ള ഭാവി വികസന പദ്ധതികള്‍ ലക്ഷ്യമിട്ടാണ് ഈ മാറ്റമെന്നാണ്.
ബാര്‍സലോനയില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് മുന്നോടിയായാണ് കമ്പനിയുടെ ഈ പ്രഖ്യാപനം. ഒരു കാലത്ത് ഫോണ്‍ വിപണി അടക്കി വാണിരുന്ന നോക്കിയ ബ്രാന്‍ഡ് ഇടവേളയ്ക്ക് ശേഷം മൊബൈല്‍ ഫോണ്‍ വിപണിയില്‍ തിരികെ എത്തുകയാണ്.
2020 ലാണ് ലണ്ട്മാര്ക്ക് കമ്പനിയുടെ നേതൃത്വം ഏറ്റെടുത്തത് അദ്ദേഹം അവതരിപ്പിച്ച കമ്പനിയുടെ വികസന പരിപാടികളുടെ ഭാഗമായാണ് ഈ ബ്രാന്‍ഡ് ലോഗോ മാറ്റം.
സ്മാര്‍ട്ഫോണ്‍, ഫീച്ചര്‍ ഫോണ്‍ നിര്‍മാണത്തിനൊപ്പം, ടെലികോം സേവനദാതാക്കള്‍ക്കുള്ള ഉപകരണങ്ങളും കമ്പനി വിതരണം ചെയ്യുന്നുണ്ട്. 5ജി സാങ്കേതിക വിദ്യയ്ക്ക് വേണ്ടി വിവിധ കമ്പനികള്‍ നോക്കിയയുമായി സഹകരിക്കുന്നുണ്ട്. പ്രവര്‍ത്തനം മറ്റ് വ്യവസായ മേഖലകളിലും വ്യാപിപ്പിക്കാനാണ് പദ്ധതി.






