ചെന്നൈ :തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സപ്തതിയോട് അനുബന്ധിച്ച ഒരുക്കങ്ങളുമായി ഡിഎംകെ സ്റ്റാലിന്റെ 70-ാം പിറന്നാള്‍ ദിനമായ മാര്‍ച്ച് ഒന്നിന് ചെന്നൈയിലെ വൈഎംസിഎ ഗ്രൗണ്ടില്‍ പിറന്നാള്‍ ആഘോഷിക്കും.ഇതേ ദിവസം ജനിക്കുന്ന കുഞ്ഞങ്ങള്‍ക്ക് സ്വര്‍ണമോതിരം . വിവിധ ക്ഷേമ പദ്ധതികള്‍ എന്നിവയും ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാലിന്റെ ഫോട്ടോ പ്രദര്‍ശനം നടനും മക്കള്‍ നീതിമയ്യും തലവന്‍ കമലഹാസന് ഉദ്ഘാടനം ചെയ്യും.
കര്‍ഷകര്‍ക്ക് വൃക്ഷത്തൈ, രക്തദാന ക്യാംപുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുപുസ്തകങ്ങള്‍, സമൂഹസദ്യ, മധുരവിതരണം, നേത്രപരിശോധന അടക്കം സംസ്ഥാനവ്യാപകമായി വന്‍ ക്ഷേമപരിപാടികളും ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്.ചടങ്ങില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജമ്മു കശ്മിര് നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല, സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്, ബിഹാര്‍ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ തേജസ്വി യാദവ് തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
ക്രിക്കറ്റ്, കബഡി ടൂര്‍ണമെന്റുകളും മാരത്തണുകളും പിറന്നാളിനോട് അനുബന്ധിച്ച് നടത്തുമെന്നും ഡിഎംകെ അറിയിച്ചു. ആയിരക്കണക്കിന് ആളുകളാണ് എം കെ സ്റ്റാലിന്റെ 70-ാം പിറന്നാള്‍ ദിന ആഘോഷത്തില്‍ പങ്കുചേരുക എന്നാണ് വിവരം. ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുഗന്, ട്രഷറല്‍ ടി ആര് ബാലു എന്നിവര്‍ നേതാവിന് പ്രത്യേക അനുമോദനങ്ങള്‍ അര്‍പ്പിക്കും.






