
നോക്കിയയുടെ എന്‍ട്രി ലെവല്‍ സെഗ്മെന്റിലെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റ് സി02 പുറത്തിറങ്ങി. എഫ്ഡബ്ല്യൂവിജിഎ + റെസലൂഷനോടു കൂടിയ 5.45 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയാണ് നോക്കിയയുടെ ഏറ്റവും പുതിയ ഓഫര്‍. സ്മാര്‍ട് ഫോണിന് പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി ഐപി52 റേറ്റിങ്ങും ഉണ്ട്. നോക്കിയ സി02 ല്‍ നീക്കം ചെയ്യാവുന്ന ബാറ്ററിയാണുള്ളത്. നോക്കിയ സി02 ആന്‍ഡ്രോയിഡ് 12 (ഗോ എഡിഷന്) ലാണ് പ്രവര്‍ത്തിക്കുന്നത്.
രണ്ട് ജിബി റാമുമായി ജോടിയാക്കിയ, വ്യക്തമാക്കാത്ത ക്വാഡ് കോര്‍ ആണ് പ്രോസസര്‍. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി വികസിപ്പിക്കാന്‍ കഴിയുന്ന ( 256 ജിബി വരെ) 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് എന്നിവ മറ്റു ഫീച്ചറുകളാണ്. അഞ്ച് മെഗാപിക്സല്‍ പിന് ക്യാമറയും 2 മെഗാപിക്സല്‍ ഫ്രണ്ട് ഫേസിങ് ക്യാമറയും ഇതിലുണ്ട്. പോര്‍ട്രെയിറ്റ് മോഡ്, ടൈം-ലാപ്സ്, ബ്യൂട്ടിഫിക്കേഷന് സപ്പോര്‍ട്ട്, എല്‍ഇഡി ഫ്ലാഷ് എന്നിവയാണ് പിന് ക്യാമറയുടെ സവിശേഷതകള്‍. 5W ചാര്‍ജിങ് പിന്തുണയുള്ള 3,000 എംഎഎച്ച് ആണ് ബാറ്ററി. നീക്കം ചെയ്യാവുന്ന ബാറ്ററിയാണ് ഇത്. വൈഫൈ, ബ്ലൂടൂത്ത് 4.2, മൈക്രോ യുഎസ്ബി പോര്‍ട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. മാസ്കുകള്‍ ഉപയോഗിച്ചാലും ഫെയ്സ് അണ്‍ലോക്കുചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്.
നോക്കിയ സി02 ന്റെ വിലയും ലഭ്യതയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഹാന്‍ഡ്സെറ്റ് ഇതിനകം തന്നെ കമ്പനിയുടെ വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ കമ്പനി വില വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2 ജിബി റാം + 32 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനില്‍ ചാര്‍ക്കോള്‍ ഗ്രേ, ഡാര്‍ക്ക് സിയാന് കളര്‍ ഓപ്ഷനുകളിലാണ് സി02 വരുന്നത്. നോക്കിയ ഡോട്ട് കോം, മറ്റ് റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ഇത് വില്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.






