പത്തനംതിട്ട: ഓണ്‍ലൈന്‍ ഗെയിമിലും ഷെയര്‍ മാര്‍ക്കറ്റിലും പണം നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി. പത്തനംതിട്ട തൊടുവക്കാട് സ്വദേശി ടെസന് തോമസ്(32) ആണ് ഇന്നലെ വൈകിട്ട് വീട്ടില്‍ തൂങ്ങിമരിച്ചത്. ടെസനെ വീട്ടുകാര്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അടുത്തകാലത്താണ് ടെസന് വിവാഹിതനായത്. ഷെയര്‍മാര്‍ക്കറ്റില്‍ വലിയ തുക നിക്ഷേപിച്ച ടെസന് വലിയ നഷ്ടം വന്നിരുന്നു. ഇതിനിടെ ഓണ്‍ലൈന്‍ ഗെയിമുകളിലൂടെയും പണം നഷ്ടപ്പെട്ടു. ഓണ്‍ലൈന്‍ വായ്പയും നാട്ടുകാരോട് പലിശയ്ക്കും പണം വാങ്ങിയിരുന്ന ടെസന് അവയുടെ തിരിച്ചടവ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ വീട്ടിലും പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു.






