ഗ്രേറ്റര്‍ നോയിഡ: ഇ റിക്ഷയില്‍ കൊണ്ടുപോയ പടക്കങ്ങള്‍ പൊട്ടിത്തെറിച്ച ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ ഇ-റിക്ഷ അടക്കം തകര്‍ത്തു. ജഗ്നാഥ യാത്രയുടെ ആഘോഷത്തിനായി കൊണ്ടുപോയ പടക്കങ്ങളാണ് അപകടമുണ്ടാക്കിയത്. സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ദാദ്രിയിലെ തിരക്കേറിയ മാര്‍ക്കിലൂടെ പോകുമ്പോഴാണ് സ്ഫോടനമുണ്ടാകുന്നത്. ഒരു കടയ്ക്കു മുന്നില്‍ എത്തുമ്പോഴാണ് സ്ഫോടനം. ഈ സമയം കടയുടെ മുന്നില്‍ ചിലര്‍ നില്ക്കുന്നുണ്ടായിരുന്നു. സ്ഫോടന ശബ്ദം കേട്ടതോടെ ആളുകള്‍ പലവഴിക്ക് ഓടിരക്ഷപ്പെട്ടു. കത്തിയര്ന്ന റിക്ഷ നാട്ടുകാര്‍ വെള്ളവും അഗ്നിശമന ഉപകരണങ്ങളും ഉപയോഗിച്ച്് തീ കെടുത്തി.






