
റിയാദ്: ഹൃയദയാഘാതത്തെത്തുടര്ന്ന് മലയാളി നഴ്സ് സൗദി അറേബ്യയില്‍ മരിച്ചു. കോട്ടയം പണിക്കരു വീട്ടില്‍ ആശാ ജോര്‍ജ്ജ്(47) ആണ് സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവശ്യയയിലെ ദമ്മാമ്മില്‍ മരണമടഞ്ഞത്.
ദമ്മാം അല്‍ സാമില്‍ ഇന്‍ഡസ്ട്രിയയില്‍ കമ്പനിയില്‍ ദീര്‍ഘകാലമായി ജോലി ചെയ്തു വരുന്ന ബിനു ജോര്‍ജിന്റെ ഭാര്യയായ ആശ നേരത്തെ ദഹ്റാന്‍ മിലിട്ടറി ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു.
ഇന്നലെയായിരുന്നു സംഭവം. സന്ദര്‍ശക വിസയില്‍ കുടുംബവുമായി ദമ്മാമ്മില്‍ കഴിയുന്നതിനിടയിലായിരുന്നു മരണം. മക്കളായ ജോഷ്വോ, ജോബ് എന്നിവര്‍ നാട്ടില്‍ വിദ്യാര്‍ത്ഥികളാണ്. മൃതദേഹം ദമ്മാം മെഡിക്കല്‍ കോപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.





