
ന്യൂഡല്‍ഹി: വിലക്കയറ്റത്തില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ പ്രഹരം നല്‍കിക്കൊണ്ട് പാചകവാതകത്തിന് വില കുത്തനെ കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില നിലവാരം ഇന്നു മുതല്‍ നടപ്പിലാകും.
ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി 1,110 രൂപയായിട്ടാണ് വര്‍ദ്ധിച്ചത്. വാണിജ്യ സിലിണ്ടറിന്റെ വില 2,124 രൂപയായിട്ടാണ് കൂടുക. നേരത്തെ വാണിജ്യസിലിണ്ടറിന് 1,773 രൂപയായിരുന്നു.
തെരഞ്ഞെടുപ്പ് കാരണം വിലവര്‍ദ്ധന തടഞ്ഞുവെച്ചിരുന്ന കേന്ദ്രം മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഗ്യാസ് സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സാധനങ്ങളുടെ വിലക്കയറ്റത്തില്‍ തന്നെ ദുരിതപ്പെടുന്ന ജനങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന തീരുമാനമാണ് പാചകവാതകവില വര്‍ദ്ധനയിലൂടെ ഉണ്ടായിരിക്കുന്നത്.






