
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കാറും ബൈക്കും ഏതാണെന്ന് കണ്ടെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍. ഹ്യുണ്ടായി ക്രെറ്റ എസ്യുവിയും ബജാജ് പള്‍സര്‍ മോട്ടോര്‍സൈക്കിളും രാജ്യത്തെ ഫോര്‍ വീലര്‍, ടു വീലര്‍ സെഗ്മെന്റുകളില്‍ ഏറ്റവും ജനപ്രിയമായ വാഹനങ്ങളായി തിരഞ്ഞെടുത്തിരിയ്ക്കുകയാണ്. ഓട്ടോ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഡ്രൂമിന്റെ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആഡംബര കാര്‍ സെഗ്മെന്റ് ഉള്‍പ്പെടെ ഇന്ത്യയില്‍ നിലവില്‍ വില്‍ക്കുന്ന എല്ലാ ഇന്റേണല്‍ കമ്പഷന്‍ മോഡലുകളും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഇലക്ട്രിക് വാഹന വിഭാഗത്തിലെ സമാനമായ ഡാറ്റ ഡ്രൂം പുറത്തു വിട്ടിട്ടില്ല. പട്ടികയില്‍ ഹ്യുണ്ടായി ക്രെറ്റ ഒന്നാമതെത്തിയപ്പോള്‍ കൊറിയന്‍ കസിനായ കിയ സെല്‍റ്റോസ് രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷം വാങ്ങുന്നവര്‍ക്കിടയില്‍ പ്രിയങ്കരമായ മറ്റ് എസ്യുവികളില് പുതിയ മാരുതി സുസുക്കി ബ്രെസയും ഉള്‍പ്പെടുന്നുണ്ട്. എംപിവി അല്ലെങ്കില്‍ വലിയ എസ്യുവികള് പോലുള്ള വലിയ കാറുകള്‍ക്കിടയില്‍ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറുമാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ വാഹനങ്ങള്‍. ഇന്ത്യയിലെ ആഡംബര വാഹന വിഭാഗത്തില്‍ മുന്നില്‍ നില്ക്കുന്ന മെര്‍സിഡീസ് ബെന്‍സിന്റെ E-ക്ലാസ് ലക്ഷ്വറി സെഗ്മെന്റിലെ ഏറ്റവും ജനപ്രിയ മോഡലായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ജനപ്രിയമായ മറ്റ് ആഡംബര കാറുകളില്‍ ജീപ്പ് കോമ്പസ്, മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ് എന്നിവ ഉള്‍പ്പെടുന്നു.
ബജാജ് പള്‍സര്‍ ഏറ്റവും പ്രിയപ്പെട്ട ഇരുചക്ര വാഹനമായി പഠനം തെരഞ്ഞെടുക്കപ്പെട്ടു. ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ്, ബജാജ് പള്‍സര്‍ NS200, ടിവിഎസ് അപ്പാച്ചെ RTR, ഹോണ്ട CB ഷൈന്‍ തുടങ്ങിയ മോട്ടോര്‍സൈക്കിളുകളും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലെത്തി. ലക്ഷ്വറി മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ ഏറ്റവും ജനപ്രിയ മോഡലായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തുടര്‍ന്ന് ഹാര്‍ലി ഡേവിഡ്സണ് സ്ട്രീറ്റ് 750, കവസാക്കി നിഞ്ച ZX-10R എന്നിവയും ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരമായ മോഡലുകളുടെ പട്ടികയിലേക്ക് ഇടംപിടിച്ചു. ഓട്ടോമാറ്റിക് ഗിയര്‍ബോക്സുള്ള വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കിടയില്‍ കൂടുതല്‍ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണെന്നും പഠനം പറയുന്നു.






