
ഉജ്ജ്വലമായ തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ് ആക്ഷന്‍ കിംഗ് അര്‍ണോള്‍ഡ് ഷ്വര്സെനെഗര്. ഈ ഇന്നിംഗ്സില്‍ എന്നാല്‍ തന്റെ വെബ് സീരീസ് അരങ്ങേറ്റം കൂടി സാധ്യമാക്കുകയാണ് നടന്. നെറ്റ്ഫ്ലിസ്കില്‍ ഉടന്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന 'ഫ്യുബറി'ല്‍ സിഐഎ ഏജന്റ് ആണ് അര്‍ണോള്‍ഡിന്റെ കഥാപാത്രം.
ആക്ഷന്‍ കോമഡി ജോണറാണ് സീരീസ്. ടീസറില്‍ ആക്ഷന്‍ രംഗങ്ങലും സ്ലോ മോഷന്‍ മാസ്സ് നടത്തവും , കാര്‍ ചേസിംഗും ഒക്കെയായി ആരാധകരെ ത്രസിപ്പിക്കുന്ന ഫോമിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. 'അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍ ഒരു അതീവ രഹസ്യ സ്വഭാവമുള്ള, വളരെ കുഴപ്പം പിടിച്ച ചാര ദൗത്യം നിര്‍വഹിക്കാന്‍ തിരിച്ചെത്തിയിരിക്കുന്നു! അദ്ദേഹത്തിന്റെ ആദ്യത്തെ സീരീസായ ഫ്യുബറിലൂടെ,'എന്നാണ് ടീസര്‍ പങ്കുവച്ചുകൊണ്ട് നെറ്റ്ഫ്ളിക്സ് ഇന്ത്യ കുറിച്ചത്.
മോണിക്ക ബാര്‍ബറോ, മിലന് കാര്‍ട്ടര്‍, ഫോര്‍ച്യൂണ്‍ ഫെയിംസ്റ്റര്, ട്രാവിഡ് വാന്‍ വിങ്കിള്‍, ജെയ് ബറൂച്ചല്, ആന്‍ഡി ബക്ക്ലി, അപര്‍ണ ബ്രിയേല്‍, ബാര്‍ബറ ഈവ് ഹാരിസ്, ഫാബിയാന ഉഡെനിയോ, ഗബ്രിയേല്‍ ലൂണ എന്നിവരാണ് സീരീസിലെ മറ്റ് താരങ്ങള്‍. എട്ട് ഭാഗങ്ങളുള്ള പരമ്പര ഒരുക്കുന്നത് റീച്ചര്‍, പ്രസണ്‍ ബ്രേക്ക് തുടങ്ങിയ ഷോകളിലൂടെ പ്രശസ്തനായ നിക്ക് സാന്ോറയാണ്. ഫ്യൂബര് മെയ് 25 മുതല്‍ നെറ്റ്ഫ്ളിക്സില്‍ ലഭ്യമാകും.






