
ഇന്ത്യയില്‍ ഉടനീളം ആവേശം വിതക്കുന്ന ഐ എസ് എല്ലില്‍ ചെന്നൈയിന് എഫ് സിയുടെ മത്സരം കാണാന്‍ നടി ശാലിനിയും മകന് അദ്വിക്കനേയും സ്വീകരിച്ച് നടനും ക്ലബ് സഹ ഉടമയുമായ അഭിഷേക് ബച്ചന്. ഇരുതാരങ്ങളും ചെന്നൈയിലെ സ്റ്റേഡിയത്തില്‍ വെച്ചാണ് കണ്ടുമുട്ടിയത്.
ശാലിനിയുമായി വിശേഷങ്ങല്‍ തിരക്കുന്ന അഭിഷേക് ബച്ചന്റെ വീഡിയോ ട്വിറ്ററില്‍ വൈറലാണ്. വളരെ അപൂര്‍വമായി മാത്രമാണ് താരം പൊതുവേദികളില്‍ എത്താറുള്ളൂ.
നിരവധി ആളുകളാണ് ശാലിനിയും 'കുട്ടി തല' യും എന്ന അടികുറിപ്പോടെയാണ് ആരാധകര്‍ ചിത്രങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഇതിന് നിരവധി ആളുകള്‍ കമന്റും റീട്വീറ്റുമായി എത്തുന്നുണ്ട്. അദ്വിക് ചെന്നൈയിന് എഫ്. സിയുടെ ജേഴ്സി അണിഞ്ഞാണ് അദ്വിക് എത്തിയത്.







Comments