തമിഴ് നടന് സൂര്യയും പൃഥ്വിരാജും ഒന്നിച്ചുളള ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാലും അതിന്റെ പിന്നാലെ നിരവധി അഭ്യൂഹങ്ങളും തേടിയെത്തിയിരുന്നു.
ഇരുവരും ഒന്നിച്ച് സിനിമ ചെയ്യാന്‍ പോകുന്നു, പൃഥ്വിരാജ് സംവിധാനം ചെയ്യും, ബയോപിക് ആയിരുക്കും, രാജന് പിള്ളയുടെ ജീവിതം സിനിമയാക്കുന്നത് എന്ന് അടക്കമുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ഇതുവരെയും ഇക്കാര്യത്തിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയോ ഇരുവരും പ്രതികരിക്കുകയോ ചെയ്തട്ടില്ല. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് ഇരുവരും ഒന്നിച്ചുളള ബയോപിക് ഉണ്ടാകില്ലയെന്നാണ്.അങ്ങനെയൊരു സിനിമ ഇല്ല. പൃഥ്വിരാജ് നിലവില്‍ എമ്പുരാന്, ടൈസണ്‍ എന്നീ സിനിമകളുടെ സംവിധാന ജോലികളിലാണ് എന്നുമാണ് വിവരം.
സൂര്യ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ ടു ഡി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയുമാണ് നിര്‍മ്മിക്കുന്നത് എന്നായിരുന്നു അഭ്യൂഹം.






