
അര്‍ദ്ധനഗ്നയായി നടുറോട്ടില്‍ സ്ത്രീയുടെ അഭ്യാസപ്രകടനം. മിഷിഗണിലാണ് ഈ അപൂര്‍വ്വ സംഭവം. പോലീസ് ഇവരെ അറസ്റ്റ് ചെയ്തെങ്കിലും സംഗതി അത്ര എളുപ്പമായിരുന്നില്ല. കയ്യില്‍ കത്തിയുമായി ഭീഷണി മുഴക്കിയാണ് സ്ത്രീ റോഡില്‍ ഇറങ്ങിയത്. സംഭവത്തെ തുടര്‍ന്ന് റോഡ് വഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ച ശേഷമാണ് പോലീസ് ഇവരെ പിടികൂടിയത്.
ഫെബ്രുവരി 25 ന് ഡെട്രോയിറ്റിലെ ഒരു ഫ്രീവേയിലാണ് അതുവഴി വന്ന ആളുകര്‍ക്ക് നേരെ ഭീഷണി മുഴക്കി യുവതി അക്രമം അഴിച്ചു വിട്ടത്. ഒരു ഷര്‍ട്ടും കോട്ടുമായിരുന്നു ഇവര്‍ ധരിച്ചിരുന്നത്. അരക്ക് കീഴ്പ്പോട്ട് വസ്ത്രങ്ങള്‍ ഒന്നും ധരിക്കാതെ റോഡിലെത്തിയ സ്ത്രീ പെട്ടന്ന് തന്റെ കോട്ടിന്റെ പോക്കറ്റിനുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തി പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് അതുവഴി വന്ന വാഹനങ്ങള്‍ക്ക് നേരെ കത്തിവീശി ഇവര്‍ ഭീഷണി മുഴക്കി. യുവതി കൂടുതല്‍ അക്രമാസക്തായായതോടെ പോലീസ് ഇവരെ പിടികൂടാന്‍ പലതരത്തില്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ അതുവഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ച ശേഷമാണ് പോലീസ് ഇവരെ പിടികൂടിയത്. ഇരുവശങ്ങളിലും നിന്നും വാഹനങ്ങളില്‍ എത്തിയ പോലീസ് ഇവരെ വളയുകയായിരുന്നു.
പിടിയിലായ യുവതിയുടെ മാനസികനില പരിശോധിക്കുന്നതിനായി ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. എന്ത് ഉദ്ദേശത്തോടെയാണ് യുവതി ഈ കാര്യം ചെയ്തതെന്ന് വ്യക്തമല്ല. അറസ്റ്റിലാകുന്നതിന് മുന്‍പ് യുവതി കത്തി താഴെ ഇടുന്നത് പോലീസ് പുറത്തുവിട്ട വീഡിയോയില്‍ കാണാം. യുവതിയുടെ വൈദ്യ പരിശോധനാഫലം പുറത്ത് വന്നാല്‍ മാത്രമേ പോലീസ് തുടര്‍ നടപടികളുമായി മുന്നോട്ട് പോകുകയുള്ളു.






