തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബിയര്‍ ബ്രാന്‍ഡ് നഗരത്തില്‍ എവിടെയും കിട്ടാഞ്ഞതിനെ തുടര്‍ന്ന് കളക്ടര്‍ക്ക് പരാതി നല്കി യുവാവ്. തെലുങ്കാന ജഗതിയാല്‍ ജില്ലാ ആസ്ഥാനത്താണ് സംഭവം. ബിരം രാജേഷ് എന്ന യുവാവാണ് ബിയര്‍ കിട്ടാഞ്ഞതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കിയത്.
ജില്ലയിലെ ജനങ്ങളുടെ പ്രശ്നപരിഹാരത്തിനായി കളക്ടര്‍ സംഘടിപ്പിച്ച പ്രജാവണി എന്ന പരിപാടിയിലാണ് തന്റെ പരാതിയുമായി ബീരം രാജേഷ് എത്തിയത്. നഗരത്തില്‍ എവിടെയും ഈ ബിയര്‍ കിട്ടാനില്ലാത്തത് ഒരു വലിയ സാമൂഹിക പ്രശ്നം ആണെന്നാണ് ഇയാളുടെ വാദം. കാരണം വിലകുറഞ്ഞ ബിയറുകള് ആളുകള്‍ വാങ്ങി കുടിക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഇയാള്‍ പറയുന്നത്.
പ്രജാവണി പരിപാടിയില്‍ കളക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുന്പില് പരാതി പറയാന്‍ എത്തിയ ബീരം രാജേഷ് രേഖാമൂലം തന്നെ തന്റെ പരാതി ബോധിപ്പിച്ചു. പരാതിയില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. 'വേനല്‍ച്ചൂട് തുടങ്ങിയിരിക്കുന്നു. ഇടയ്ക്കൊക്കെ ഒരു ബിയര്‍ കുടിച്ച് ആശ്വസിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. വൈന്‍ ഷോപ്പുകളില്‍ എല്ലാത്തരം ബിയറുകളും വില്‍ക്കണം. എന്നാല്‍ ഗുണനിലവാരം കുറഞ്ഞതും പ്രാദേശികമായി നിര്‍മ്മിച്ചതുമായ ബിയറുകള് മാത്രമാണ് ഇപ്പോള്‍ ഇവര്‍ വില്‍ക്കുന്നത്. ഇത്തരത്തിലുള്ള പാനീയങ്ങള്‍ ആരോഗ്യത്തെ ബാധിക്കുന്നു. അതിനാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടറോട് അഭ്യര്‍ത്ഥിക്കുന്നു'. എന്തായാലും കളക്ടര്‍ ഇയാളുടെ പരാതിയില്‍ നടപടി സ്വീകരിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണണം.

Comments