
ഒരിടവേളയ്ക്ക ശേഷം കേരളത്തില്‍ വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. പനയറ സ്വദേശിയായ അരവിന്ദാക്ഷന് നായര്‍ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. അരവിന്ദാക്ഷന് നായര്‍ അര്‍ബുദ രോഗ ബാദിതനായിരുന്നു.
ചികിത്സയ്ക്കായി ആര്‍സിസിയില്‍ അഡ്മിറ്റ് ചെയ്യുന്നതിന് മുന്നേ നടത്തിയ കൊവിഡ് പരിശോധനയിലാണ് പോസീറ്റീവ് ആയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.






