
ചാവക്കാട്: കൈക്കൂലി വാങ്ങിയ കേസില്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ വിജിലന്‍സ് പിടിയില്‍. ചാവക്കാട് സ്വദേശി ആഷിഖിന്റെ പരാതിയെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ അറസ്റ്റിലായത്. ഗൈനക്കോളജിസ്റ്റ് ഡോ. പ്രദീപ് വര്‍ഗീസ് കോശി, അനസ്തെറ്റിസ്റ്റ് ഡോ. വീണ വര്‍ഗിസ് എന്നിവരാണ് പിടിയിലായത്.
ഭാര്യയുടെ ഗര്‍ഭപാത്രത്തിലെ മുഴനീക്കാന്‍ ആഷിഖ് ചാവക്കാട് ആശുപത്രിയില്‍ എത്തിയിരുന്നു. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്താന്‍ തയാറെടുത്തെങ്കിലും ഡോക്ടര്‍മാര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് ആഷിഖ് വിജിലന്‍സില്‍ പരാതി നല്കി. വിജിലന്‍സിന്റെ നിര്‍ദ്ദേശപ്രകാരം പണം കൈമാറിയ സമയമാണ് ഡോക്ടര്‍മാര്‍ അറസ്റ്റിലായത്.






