കൊച്ചി : പാചക വാതക വില വര്‍ധനവില്‍ പ്രതിക്ഷേധിച്ച ട്രെയിന്‍ തടയല്‍ സമരവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം .കായംകുളം പാസഞ്ചര്‍ ട്രെയിന്‍ മുന്നില്‍ നിന്നാണ് പ്രതിക്ഷേധിച്ചത്. സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പ്രതിക്ഷേധം ഉദ്ഘാടനം ചെയ്തു. പ്രതിക്ഷേധിച്ച് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സേറ്റഷനില്‍ അതിക്രമിച്ചു കയറിയതിനാണ് നടപടി. നിര്‍ത്തിയിട്ടിരുന്നു ട്രെയിന്‍ ആയതിനാല്‍ കൂടുതല്‍ നടപടികള്‍ ഇല്ല.
പാചകവാതക സിലിണ്ടറിന് വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി. പുതിയ ഗാര്‍ഹിക സിലിണ്ടറിന് വില 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപയും കൂടി. വാണിജ്യ സിലിണ്ടര്‍ ലഭിക്കാന്‍ ഇനി 2124 രൂപ നല്‍കണം. നേരത്തെ 1773 രൂപയായിരുന്നു വാണിജ്യവാതക സിലിണ്ടറിന്റെ വില. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.






