നമ്മള്‍ക്ക് ഇന്ന് സുലഭമായി ബേക്കറികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമൊക്കെ ലഭ്യമാകുന്ന മധുര പലഹാരമാണ് ഗുലാബ് ജാമുന്. എന്നാല്‍ ഒരു നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിന്റെ വില എത്രയായിരുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചട്ടുണ്ടോ. 1980ലെ ഒരു മെനുകാര്‍ഡിലെ ഗുലാബ് ജാമുന്റെ വിലയാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുന്നത്.
ഗുലാബ് ജാമുന് മാത്രമാണ് ഇതിലുള്ളതെന്ന് കരുതിയെങ്കില്‍ തെറ്റി മോതിച്ചാര്, ലഡ്ഡു, രസഗുള, ഖീര്‍ മോഹന്‍ തുടങ്ങയ മധുരപലഹാരങ്ങളും ലിസ്റ്റിലുണ്ട്. ഇതിന്റെയൊക്കെ വില കിലോയ്ക്ക് 10 രൂപ മുതല്‍ 14 രൂപ വരെയാണെന്ന് മെനിവില് കാണാന്‍ കഴിയുന്നു. ചോക്ലേറ്റ് ബര്‍ഫി, പിസ്ത ബര്‍ഫി എന്നിവയ്ക്ക് കിലോയ്ക്ക് 18 രൂപ മുതല്‍ 20 രൂപ വരെയാണ് വില നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ മെനുവിലും ഒരു വി ഐ പിയുണ്ട്. കാജു ബര്ഫിയാണ് മെനുവിലെ വി ഐ പി 70 രൂപയാണ് ഇതിന്റെ വില.
ഒരു രൂപയില്‍ താഴെ മാത്രമാണ് സമൂസ, തച്ചോറി, പനീര്‍ പക്കോറ എന്നിവയുടെ വില. ഈ മെനു കണ്ട പലവരും വളരെ കുറഞ്ഞ രൂപയ്ക്ക് സാധനങ്ങള്‍ ലഭിച്ചിരുന്ന ആ കാലത്തിന്റെ ഓര്‍മ്മകളാണ് കമന്റ് ബോക്സില്‍ പങ്കുവയ്ക്കുന്നത്.






