
തൃശൂര്‍: തുണി വില്‍പ്പനയുടെ മറവില്‍ അനധികൃത മദ്യ വില്‍പ്പന നടത്തിയ യുവാവ് പോലീസ് പിടിയില്‍. പുത്തൂര്‍ വെട്ടുകാട് നാലുകെട്ട് സ്വദേശി പാതിരാക്കാട്ട് വീട്ടില്‍ സിന്റോ (30) ആണ് പിടിയിലായത്.
അന്‍പത് കുപ്പി വിദേശ മധ്യമാണ് പ്രതിയുടെ വീട്ടില്‍ നിന്നും എക്സൈസ് പിടികൂടിയത്. തുണി വില്‍പ്പനയുടെ മറവില്‍ ആയിരുന്നു ഇയാള്‍ മദ്യം വിറ്റിരുന്നത്. മുന്‍പും സമാനമായ കേസില്‍ ഇയാള്‍ പിടിക്കപ്പെട്ടിട്ടുണ്ട്.
തൃശ്ശൂര്‍ റേഞ്ച് അസിസ്റ്റന്റ് എകസൈസ് ഇന്‍സ്പെക്ടര്‍ സി യു ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിന്റോയെ പിടികൂടിയത്.






