
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാപ്പ തടവുകാരനില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തു. ജയില്‍ വളപ്പിലേക്ക് കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന വിവരം ലഭ്യമായതിനെ തുടര്‍ന്നാണ് പരിശോധന നടന്നത്. പരിശോധനക്കിടയിലാണ് മൂന്നാം ബ്ലോക്കിലെ തടവുകാരന് ബഷീറില്‍ നിന്ന് ഫോണ്‍ പിടികൂടിയത്.
കഴിഞ്ഞ ദിവസം ജയിലില്‍ നിന്ന് രണ്ടു ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. തടവുകാരനായ സവാദ്, സുധിന്‍ എന്നിവരില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ പിടിച്ചത്. സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.






