
തമിഴ് സിനിമാലോകത്ത് ഏറെ ആരാധകരുള്ള താരമാണ് വിജയകുമാര്‍. താരത്തിന്റെ മകളും അഭിനേത്രിയുമായ വനിതാ വിജയകുമാറും തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമാണ്. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന താരങ്ങളില്‍ ഒരാളായിരുന്നു ഇവര്‍. നിരവധി മലയാളം സിനിമകളിലും വനിത നായികയായി എത്തിയിട്ടുണ്ട്. ഇപ്പോള്‍ സിനിമാ മേഖലയില്‍ അത്ര സജീവമല്ല വനിത. വെള്ളിത്തിരയില്‍ നിറഞ്ഞു നില്ക്കുന്നു എന്നതിലുപരി വനിത മിക്കപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ളത് വിവാഹത്തിന്റെ പേരിലാണ്. നാലു വിവാഹങ്ങള്‍ ചെയ്തിട്ടുണ്ട് താരം. അതൊക്കെ പക്ഷേ അധികം വൈകാതെ വേര്‍പിരിഞ്ഞിട്ടുമുണ്ട്. അതിന്റെ പേരില്‍ നിരവധി തവണ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നടിമാരില്‍ ഒരാള്‍ കൂടിയാണ് വനിത. ഇപ്പോഴിതാ താരം വീണ്ടും വിവാഹത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. താരം കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. പവര്‍ സ്റ്റാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നടന് ശ്രീനിവാസന്റെ ഒപ്പം നില്ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ഇദ്ദേഹത്തിന്റെ കവിളില്‍ പിടിച്ചു ചുംബിക്കാന്‍ ശ്രമിക്കുന്ന രംഗങ്ങള്‍ ചിത്രങ്ങളായി ഇന്‍സ്റ്റഗ്രാമില്‍ നിറയുന്നത്. ‘‘എനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളില്‍ ഒരാളുമായി ഹൃദയം തുറന്നുള്ള ഒരു ചര്‍ച്ച നടത്തി. വൈകാതെ തന്നെ അത് നിങ്ങളിലേക്ക് എത്തും..’’ഒരു വാര്‍ത്ത വരാന്‍ പോകുന്നുണ്ട് എന്നും അതിനു വേണ്ടി കാത്തിരിക്കുക എന്നുമുള്ള തരത്തിലാണ് താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ചിത്രം കണ്ടതോടെ അടുത്ത വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന തരത്തില്‍ ആരാധകര്‍ കമന്റുകളിടുന്നുണ്ട്. എന്നാല്‍ ഇതൊക്കെ വെറും പ്രമോഷന് പരിപാടികള്‍ ആണ് എന്നും ഏതെങ്കിലും പരിപാടിയുടെ പ്രമോഷന്റെ ഭാഗമായി ആയിരിക്കും ഇങ്ങനെയൊക്കെ പറയുന്നത് എന്ന് പറയുന്നവരും കുറവല്ല.






