
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ വേഗം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ബ്ലാക്ക് ആന്‍ഡ് വൈറ്റിലുളള പ്രിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
അതീവ ഗ്ലാമറസായാണ് പ്രിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. പളനിയപ്പന്‍ സുബ്രഹ്മണ്യമാണ് ഫോട്ടോഗ്രാഫര്‍. സ്മിജിയാണ് സ്റ്റൈലിസ്റ്റ്.
അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് പ്രിയ വാര്യര്‍. ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നടിമാരിലൊരാളായി പ്രിയ മാറി.
മലയാളിയായ പ്രശാന്ത് മാമ്പുളളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി ചിത്രം, ഷെയ്ന് നിഗം നായകനായെത്തിയ ഇഷ്ക് സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകള്‍.






