
കോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രി ബിസിനസ്സ് കളക്ഷന്‍ നേടുന്ന സിനിമകളുടെ പട്ടികയില്‍ സൂര്യ നായകനാകുന്ന ചിത്രം. താല്‍ക്കാലികമായി ' സൂര്യ 42' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കുകയാണ്. പ്രീ ബിസിനസായി കളക്ട് ചെയ്തിരിക്കുന്നത് 500 കോടിയിലധികം രൂപയാണ്.
ഇതുവരെ ഒരു ടൈറ്റിലോ, ഒരു പ്രോമോ വീഡിയോയോ ഇല്ലാതെ തന്നെ 'സൂര്യ 42'വിന് ഇത്രയും വലിയ പ്രീ ബിസിനസ് ലഭിച്ചത്. വിജയ് ചിത്രം 'ലിയോ' യുടെ പ്രീ ബിസിനസ് കളക്ഷന്‍ മറികടന്നാണ് 'സൂര്യ 42' ഈ റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ' സൂര്യ 42' സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന പിരിയോഡിക് ഡ്രാമയാണ്. എന്നാല്‍ ഈ ച്ിത്രത്തിന് വീര്‍ എന്ന് പേരിടുമെന്നും അഭ്യൂഹങ്ഹള് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
ചിത്രത്തില്‍ നായികയായി എത്തുന്നത് ദിഷ പഠാനിയാണ്. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് ദേവി ശ്രീ പ്രസാദാണ്. വെട്രി പളനിസാമി ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.







Comments