
ഏറെ ആവേശത്തോടെ എത്തുന്ന 'റായീസ്'ന്റെ റിലീസിന് മുന്നോടിയായി ഷാരൂഖ് ഖാന് നവ നിര്മ്മാണ് സേന നേതാവ് രാജ് താക്കറെയെ സന്ദര്‍ശിച്ചു. താക്കറെയുടെ മുംബൈയിലെ വസതിയിലായിരുന്നു കൂടി കാഴ്ച. റായീസില്‍ പാക്ക് താരം മഹീറ ഖാന് നായികയായതിനെ ചൊല്ലിയുള്ള വിവാദങ്ങളവസിനപ്പിക്കാനാണ് കൂടികാഴ്ച.
തീവ്രവാദ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പാക്ക് താരങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നതിനെ നവ നിര്മ്മാണ് സഭ രൂക്ഷമായി എതിര്‍ത്തിരുന്നു. കരണ്‍ ജോഹറിന്റെ ഹേ ദില്‍ ഹേ മുഷ്കിലില്‍ ഭവത് ഖാന് അഭിനയിച്ചതും വന്‍ വിവാദമായിരുന്നു. ഷാരൂഖ് ഖാന് നായകനായ മൈ നെയിം ഈസ് ഖാന്റെ റിലീസ് സമയത്തും നവ നിര്മ്മാണ് സേന വിവാദവുമായി എത്തിയിരുന്നു. ഇനി പാക്കിസ്ഥാന് താരങ്ങള്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് ഷാരൂഖ് ഖാനും പറഞ്ഞിരുന്നു.






