ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന് പര്‍വീണ്‍ കസ്വാന്റെ വന്യമൃഗങ്ങളെയും പക്ഷികളെയും കാട്ടിലേക്ക് സ്വതന്ത്രമാക്കി വിടുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധേയമായിരുന്നു.
അടച്ചുവച്ചിരിക്കുന്ന കൂടുകള്‍ തുറക്കുമ്പോള്‍ ആവേശത്തോടെ ഉച്ചത്തില്‍ ശബ്ദംമുണ്ടാക്കി സ്വാതന്ത്ര്യത്തിലേക്ക് കുതിച്ചുചാടുന്ന മൃഗങ്ങളും, പറന്നുയരുന്ന പക്ഷികളുമാണ് വീഡിയോയില്‍.
കൗതുകവും പുതിയ അറിവുകള്‍ പകര്‍ന്നു തരുന്നതുമായ ഇദ്ദേഹത്തിന്റെ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണുള്ളത്. പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടുതന്നെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു. പക്ഷികളും മൃഗങ്ങളും ഉള്‍പ്പെടെ അനേകം ജീവജാലങ്ങള്‍ അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചതോടൊപ്പം 'ഇതാണ് സ്വാതന്ത്ര്യം' എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
വനപാലകര്‍ വാതില്‍ തുറക്കുമ്പോള്‍ നന്ദി സൂചകമായി ചില മൃഗങ്ങള്‍ ഉച്ചത്തില്‍ ശബ്ദം ഉയര്‍ത്തുന്നതും അവരെ തിരിഞ്ഞു നോക്കുന്നതും വീഡിയോയില്‍ കാണാം. ഇതുകൂടാതെ കൂടിന്റെ വാതില്‍ തുറന്നു പുറത്തേക്കിറക്കിറങ്ങുന്ന കുരങ്ങന് മടങ്ങിവന്ന് വനപാലകരില്‍ ഒരാളെ ആലിംഗനം ചെയ്യുന്നതും ഏറെ ഹൃദയസ്പര്ശമായാണ് തോന്നുക. വീഡിയോ കണ്ടവരില്‍ ഒരാള്‍ കുറിച്ചത് അതിജീവനം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും സ്വാതന്ത്ര്യം അതിനേക്കാള്‍ മധുരതരമാണ് എന്നാണ്.

Comments