
ജയലളിതയുടെ വിയോഗത്തിന് പിന്നാലെ അഭ്യൂഹങ്ങളും ആരോപണങ്ങളുമായി രാഷ്ട്രീയത്തില്‍ മുറുമുറുപ്പുകള്‍ മുറുകുമ്പോള്‍ ശീതയുദ്ധത്തില്‍ താര സുന്ദരികളും. ജയലളിതയുടെ കടുത്ത ആരാധികയായ തൃഷയും സനാ ഖാനും തമ്മിലാണ് രഹസ്യമായ പരസ്യ എതിര്‍പ്പുകള്‍. ജയയുടെ മരണത്തിന് മുന്‍പ് തന്നെ അമ്മയുടെ ജീവിതം എന്നെങ്കിലും സിനിമയായാല്‍ നടിയാകണമെന്ന് തൃഷ പരസ്യമായി പറഞ്ഞിരുന്നു. തൃഷയ്ക്ക് വന്‍ ആരാധക പിന്തുണയും കിട്ടിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ നടിയും മോഡലുമായ സനാ ഖാന് ജയയുടെ ജീവിതം സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമയില്‍ താന്‍ തന്നെയായിരിക്കും നായികയെന്നും സനാ പറയുന്നു. ജയയുമായി തനിക്ക് രൂപ സാദൃശ്യം ഉണ്ടെന്നുമാണ് നടി പറയുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായിരുന്നു സനാ. വജാം തുഹോയാണ് സനയുടെ അവസാനമെത്തിയ ചിത്രം.
ധനുഷ് നായകനായ കൊടി എന്ന ചിത്രത്തില്‍ ശക്തമായ രാഷ്ട്രീയ കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. ഇതേ പറ്റി പരസ്യമായി ഒന്നും പറഞ്ഞില്ലെങ്കിലും നടിമാര്‍ തമ്മില്‍ എതിര്പ്പിലാണെന്ന് കോളിവുഡ് പറയുന്നു.






