
ആറ്റുകാല്‍ പൊങ്കല മഹോത്സവത്തിന് ഒരുങ്ങിയിരിക്കുകയാണ് തിരുവനന്തപുരം നഗരം. നഗരവീഥികളും ക്ഷേത്ര പരിസരവും ഭക്തരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പുലര്‍ച്ചെ മുതല്‍ തന്നെ പൊങ്കാലക്കുള്ള തയ്യാറെടുപ്പിലാണ് ഭക്തര്‍. രാവിലെ 10.30 ന് പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെ പൊങ്കാല സമര്‍പ്പണത്തിന് തുടക്കമാകും. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളൊന്നുമില്ലാതെ നടക്കുന്ന പൊങ്കാല അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് പേരാണ് തലസ്ഥാനത്തെത്തിയിട്ടുളളത്.
ഇപ്പോഴിതാ പൊങ്കാല അര്പ്പിക്കാനായെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ചിപ്പി. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി പൊങ്കാല ഉത്സവത്തിലെ നിറ സാന്നിധ്യമാണ് താരം. ‘ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹമാണ് തന്നെ ഇവിടെ എത്തിക്കുന്നതെന്ന് ചിപ്പി പറഞ്ഞു. തന്റെ ജീവിതത്തില്‍ വന്ന എല്ലാ സന്തോഷങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും കാരണം ആറ്റുകാല്‍ അമ്മയാണെന്ന് താരം പറയുന്നു. എല്ലാം നല്ലതായി വരണം എന്ന പ്രാര്‍ഥനയിലാണ് എല്ലാ വര്‍ഷവും ഴപാങ്കാല ഇടുന്നത്. നമുക്ക് മോശമായി വരുന്ന കാര്യങ്ങള്‍ മാറിപ്പോകണം. ഇതൊക്കെയാണ് നമ്മളെല്ലാവരും പ്രാര്‍ഥിക്കുന്നത്’ ചിപ്പി പറഞ്ഞു.
‘ഞാന്‍ ജനിച്ച് വളര്‍ന്നത് തിരുവനന്തപുരത്താണ്. അതുകൊണ്ടാകും ആറ്റുകാല്‍ അമ്മയോട് ഇത്രയധികം സ്നേഹം. തിരുവനന്തപുരത്തുകാര്‍ക്ക് എല്ലാവര്ക്കും ഈ സ്നേഹമുണ്ട്. ഇവിടുത്തുകാര്‍ക്ക് ഇതൊരു ആഘോഷമാണ്. ഉത്സവമാണ്. ക്ഷേത്രത്തിന്റെ അടുത്ത് വന്നിടണം എന്ന ആഗ്രഹം കൊണ്ടാണ് ഞാന്‍ വെളുപ്പിന് ഇവിടെ വരുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷം അമ്മശയ വിചാരിച്ച് വീട്ടിലിരുന്നാണ് പൊങ്കാല ഇട്ടത്. അമ്മയെ വന്ന് കണ്ട് തൊഴാനും പറ്റിയില്ല. കഴിഞ്ഞ വര്‍ഷം വന്നിരുന്നുവെങ്കിലും ഉളളില്‍ കയറി തൊഴാന്‍ കഴിഞ്ഞിരുന്നില്ല. നല്ല തിരക്കായിരുന്നു. ഇത്തവണ അമ്മയുടെ അരികില്‍ ഇരുന്ന് പൊങ്കാല ഇടാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ സന്തോഷം ’ചിപ്പി കൂട്ടിച്ചേര്‍ത്തു.






