സ്വാതന്ത്ര്യം ആഗ്രഹിക്കാത്തവരായി ആരും കാണില്ല. മനുഷ്യര്‍ സ്വതന്ത്രര്‍ ആണെങ്കിലും അതിന്റെ പരിപൂര്‍ണ്ണത മനസ്സിലാക്കണമെങ്കില്‍ ഒരിക്കല്‍ എങ്കിലും തടവിലാക്കപ്പെടണം. ഒരു പക്ഷേ ആ സ്വാതന്ത്ര്യം എന്തെന്ന് അനുഭവിച്ചറിയാന്‍ മനുഷ്യനെക്കാള്‍ ഉപരി ജീവികള്‍ക്കു കഴിയും. മനുഷ്യന്റെ തടവറകളില്‍ നിന്ന് കുതിച്ചു ചാടുമ്പോഴാണ് അവര്‍ ആ സ്വാതന്ത്ര്യം ആസ്വദിച്ചു തുടങ്ങുന്നത്. ഇത്തരത്തില്‍ സ്വതന്ത്രരായ ഒരു കൂട്ടം ജീവികളുടെ സുന്ദര മുഹൂര്‍ത്തങ്ങള്‍ പങ്കുവയ്ക്കുകയാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന് ഐഎഫ്എഎസ്. സ്വാതന്ത്ര്യം എന്താണെന്ന് കാണൂ എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ട്വിറ്ററിലൂടെ പങ്കുവയ്ച്ചിരിക്കുന്നത്.
ഏകദേശം 2.7 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇത്. വന്യമൃഗങ്ങളും പക്ഷികളും അടങ്ങിയ നിരവധി മൃഗങ്ങളെ കൂട്ടില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് തുര്‍ന്ന് വിടുമ്പോള്‍ ഉള്ള അവയുടെ പ്രതികരണമാണ് വീഡിയോയില്‍ കാണുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിവിധ വന്യമൃഗ സങ്കേതങ്ങളിലേക്ക് തുറന്നുവിടുന്ന മൃഗങ്ങളുടെതാണ് വീഡിയോ. ആദ്യത്തെ ഷോട്ടില്‍ രണ്ട് ചെറിയ കൂടുകളിലായി ഒതുക്കപ്പെട്ട രണ്ട് ചീറ്റകളെ തുറന്ന് വിടുന്നത് കാണിക്കുന്നു. ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതിരുന്ന ചീറ്റകള്‍ തൊട്ടടുത്ത നിമിഷം ഒരു വെടിയുണ്ട പോലെ പുറത്തേക്ക് പായുന്നു. കാട്ടിലേക്ക് തുറന്ന് വിട്ട മനുഷ്യരെ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്ന ഗറില്ലയെയും വീഡിയോയില്‍ കാണാം. കടലിലേക്ക് നീങ്ങുന്ന സീലുകള്‍ സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്ക് പറന്നുയരുന്ന പക്ഷികള്‍, കടുവകള്‍ പുലികള്‍ അങ്ങനെ അനേകം മൃഗങ്ങള്‍ തങ്ങളുടെ സ്വാതന്ത്ര്യത്തിലേക്ക് പാഞ്ഞ് പോകുന്നു.
നിമിഷരനരങ്ങള്ക്കുള്ളിലാണ് വീഡിയോ പ്രചരിച്ചത്. ഇതിനോടകം പത്ത് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. ഇന്ന് തങ്ങള്‍ കണ്ട ഏറ്റവും മനോഹരമായ വീഡിയോയാണ് ഇതെന്നാണ് പലരും കമന്റില്‍ അഭിപ്രായപ്പെട്ടത്.

Comments