
ന്യൂഡല്‍ഹി; സംരംഭക മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ ഗ്രാഫ് കുറച്ച് വര്‍ഷങ്ങളായി മുകളിലേക്കാണെന്ന് വിലയിരുത്താം. ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭകരായി. അതില്‍ 20 ശതമാനവും സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത് രാജ്യത്തെ ആകെ തൊഴില്‍ശക്തിയുടെ 23.3% ആണ്. 'നൈക്ക'എന്ന ഇന്ത്യയിലെ പ്രമുഖ ബ്യൂട്ടി റിട്ടെയില്‍ പ്ലാറ്റ് ഫോം കമ്പനിയുടെ ഉടമസ്ഥ ഫല്‍ഗുനി നായര്‍ വനിതകള്‍ക്കും മറ്റ് സംരംഭകര്‍ക്കും ഒരുപോലെ മാതൃകയും പ്രചോദനവുമാണ്.
നൈക്ക ഇന്ത്യയില്‍ സ്ത്രീകളുടെ നേതൃത്വത്തിലുള്ള ആദ്യത്തെ ലാഭകരമായ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പ് ബിസിനസാണ്. ഇന്ന് ഇന്ത്യയിലെയും അന്തര്‍ദേശീയ തലത്തിലെയും മുന്‍നിര കമ്പനികളിലൊന്നായ സ്ഥാപനം 2021ല്‍ വെറും മൂന്നു ജീവനക്കാരെ വെച്ചാണ് തുടക്കം കുറിച്ചത്.
സംരംഭകത്വത്തില്‍ സ്ത്രീകള്‍ വിജയിക്കുന്നതിനുള്ള ഒരു കാരണം പരിമിതമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്നു എന്നതാണെന്ന് ഐവി ക്യാമ്പ് കോ ഫൗണ്ടര്‍ അഞ്ജു ഗുപ്ത അഭിപ്രായപ്പെട്ടു. കൂടാതെ സംരംഭകത്വത്തില്‍ വിജയിച്ച സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയും മുന്നിലേക്ക് നയിക്കുമെന്നും അഞ്ജു അഭിപ്രായപ്പെട്ടു.
കണക്കുകള്‍ പ്രകാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന വനിതകളുടെ എണ്ണം വര്‍ധിക്കുകയാണ്. വനിതാ സംരംഭകരില്‍ 95 ശതമാനം പ്രൊഫഷണലുകളും അഞ്ചുശതമാനം വിദ്യാര്‍ത്ഥികളുമാണ്.






