കോയമ്പത്തൂര്‍ ; മാരകായുധങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. കോയമ്പത്തൂര്‍ സിറ്റി പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് തമിഴ്നാട് വിരുദുനഗര്‍ സ്വദേശിനി വിനോദിനി എന്ന തമന്ന(23)യെ പിടികൂടാനാണ് അന്വേഷണം ആരംഭിച്ചത്. പൊലീസ് പ്രതികരിച്ചത് യുവതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുമാണ്.
അതിനിടെ, മാരകായുധങ്ങളുമായി റീല്‍സ് ചെയ്യുന്ന തമന്ന നേരത്തെ കഞ്ചാവ് കേസിലടക്കം പിടിയിലായിട്ടുണ്ടെന്ന് കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ വി.ബാലകൃഷ്ണന് പറഞ്ഞു. യുവതിയെ കഞ്ചാവ് കൈവശംവെച്ചതിന് 2021 ലാണ് അറസ്റ്റ് ചെയ്തത്.
സമ്പന്നകുടുംബങ്ങളില്‍പ്പെട്ട യുവാക്കളുമായി അടുപ്പംസ്ഥാപിച്ച് ഇവരെ ബ്ലാക്ക്മെയില്‍ചെയ്ത് പണം തട്ടുന്നതും യുവതിയുടെ പതിവാണ്. ഇത്തരം വീഡിയോകള്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള ശത്രുത വര്ധിപ്പിക്കാനായാണെന്നും, യുവതിയെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നും ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.

Comments