
മലയാളികളുടെ മനസ്സില്‍ എന്നും ക്യൂട്ട്നെസ്സ് നിറയ്ക്കുന്ന താരമാണ് നസ്റിയ ഫഹദ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇന്ന് അന്താരാഷ്ട്ര വനിതാദിനമാണ്. ലോകത്തെ സ്ത്രീകളെക്കുറിച്ച് ചിന്തിക്കുന്ന ഈ ദിവസം സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് ആചരിക്കുന്നത്. ഇപ്പോഴിതാ അന്താരാഷ്ട്ര വനിതാദിനത്തില്‍ തന്റെ ഒരു മനോഹര ചിത്രവും ഒപ്പം നല്ല ഒരു ക്യാപ്ഷനും നല്‍കിയാണ് നസ്റിയ വനിതാദിനം ആശംസിച്ചിരിക്കുന്നത്. ‘‘വനിതാ ദിനാശംസകൾ ♥️ ശക്തരായ സ്ത്രീകൾക്ക് ഇതാ
നമുക്ക് അവരെ അറിയാം...നമുക്ക് അവരാകാം...നമുക്ക് അവരെ വളർത്താം...’’ എന്നാണ് നസ്റിയ കുറിച്ചിരിക്കുന്നത്. ഒരു രാജകുമാരിയെപ്പോലെ സര്വ്വാഭരണവിഭൂഷിതയായിട്ടാണ് നസ്റിയ ഈ ചിത്രത്തില്‍ തിളങ്ങുന്നത്.






