
‘പാലേരി മാണിക്യം’ എന്ന ആദ്യ ചിത്രത്തിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച താരമാണ് മൈഥിലി. ഒരുപിടി നല്ല കഥാപാത്രങ്ങള്‍ മൈഥിലി പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ വനിതാദിനത്തില്‍ മകനൊപ്പമുള്ള ചിത്രവും പങ്കുവച്ചാണ് താരം ആശംസ അറിയിച്ചിരിക്കുന്നത്. മകന്റെ മുഖത്തിന് വ്യക്തത നല്‍കാതെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘‘ഒരു സ്ത്രീ ഉള്ളിടത്ത് മാന്ത്രികതയുണ്ട്. പ്രിയപ്പെട്ട വനിതാദിനാശംസകൾ... ’’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. ചിരിച്ച മുഖത്തോടെ കുഞ്ഞിനെ എടുത്തു നില്ക്കുന്ന മൈഥിലിയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
’നീൽ സമ്പത്ത്’ എന്നാണ് മൈഥിലി മകനു പേര് നൽകിയിരിക്കുന്നത്. ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം. ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ വിശേഷം മൈഥിലി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.






