
ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റിന് മുന്നോടിയായി നരേന്ദ്രമോഡി സ്റ്റേഡിയത്തില് രഥയാത്ര നടത്തിയതിയതിനെ പരിഹസിച്ച് കോണ്ഗ്രസ് . ജീവിച്ചിരിക്കുമ്പോള് സ്വന്തം പേരിട്ട സ്റ്റേഡിയത്തില് ലാപ് ഓഫ് ഓണര് നടത്തുന്നത് സ്വയം പൊങ്ങലിന്റെ അങ്ങേയറ്റമാണെന്ന് കോണ്ഗ്രസ് നേതാവ് ജയറാം രമേശ് ട്വിറ്ററില് കുറിച്ചു.
ഓസ്ട്രേലിയന് പ്രധാനമന്ത്രി ആന്തണി ആല്ബനീസിനൊപ്പമാണ് നരേന്ദ്രമോഡി രഥയാത്ര നടത്തിയത്. നാലാം ടെസ്റ്റിന് മുന്നോടിയായാണ സംഭവം. മത്സരത്തിനു മുന്പ് പ്രധാനമന്ത്രിമാര് താരങ്ങളെ പരിചയപ്പെട്ടു. മത്സരം തുടങ്ങിയപ്പോള് ഇരുവരും ഗ്യാലറിയിലുണ്ടായിരുന്നെങ്കിലും അല്പസമയത്തിനു ശേഷം ഇവര് മടങ്ങി.
കളിയില് ഒസ്ട്രേലിയ പിടിമുറുക്കുകയാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില് 145 റണ്സ് എടുത്തിട്ടുണ്ട്. ട്രാവിസ് ഹെഡ് (32), മാര്നസ് ലബുഷെയ്ന് (3) എന്നിവര് പുറത്തായപ്പോള് ഉസ്മാന് ഖവാജ (63), സ്റ്റീവ് സ്മിത്ത് (36) എന്നിവര് ക്രീസില് തുടരുകയാണ്.







Comments