
കൂട്ടുകാരും കസിന്‍സുമൊക്കെ ഒത്തു കൂടുമ്പോഴാണ് കൂടുതല്‍ ആളുകളും മദ്യം ആസ്വദിച്ച് ആ നിമിഷങ്ങള്‍ ആഘോഷമാക്കാറുള്ളത്. മദ്യപാനം ആരോഗ്യത്തിന് ഹാനീകരമാണെങ്കിലും ഇടയ്ക്കൊക്കെ ബിയര്‍ പോലുള്ള ഡ്രിങ്സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ആളുകള്‍ വിശ്വസിക്കുന്നുണ്ട്. ചെറുപ്പക്കാരില്‍ ചിലര്‍ പങ്കാളിക്ക് ഒപ്പം ഇരുന്ന കഴിക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ വൃദ്ധരായ ദമ്പതികള്‍ പരസ്പരം ചിയേഴസ് അടിച്ച് മദ്യം കുടിക്കുന്നത് ഒരു അപൂര്‍വ്വ കാഴ്ചയാണ്. അതും ഇന്ത്യ പോലൊരു നാട്ടില്‍ നടക്കുന്നതാകുമ്പോള്‍ കൗതുകം അല്പം കൂടുതലായിരിക്കും.
പരസ്പരം സൗഹൃദം ഏറെ കാത്ത് സൂക്ഷിക്കുന്ന വൃദ്ധ ദമ്പതികള്‍ ഒരുമിച്ചിരുന്ന് ബിയര്‍ കഴിക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. മുംബൈയിലെ ഒരു റെസ്റ്റോറന്റില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിട്ടുള്ളത്. വീഡിയോയില്‍ കാണുന്ന ദമ്പതികള്‍ പക്ഷേ ആരാണെന്നത് വ്യക്തമല്ല. അതേസമയം ഇവരുടെ അനുവാദത്തോടെയാണ് ഇവരുടെ സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തിയതെന്നാണ് വീഡിയോ പങ്കുവച്ച പേജ് വ്യക്തമാക്കിയത്. ഏകദേശം അമ്പത്തിയഞ്ചിനോ അറുപതിനോ മുകളില്‍ പ്രായം വരുന്നവരാണ് കാഴ്ചയില്‍ ഇരുവരും. സാരി ധരിച്ച്, മുടി പിന്നിയിട്ട സ്ത്രീ. ഇവര്‍ക്ക് അഭിമുഖമായി ഇരിക്കുകയാണ് ഭര്‍ത്താവ്. ഇരുവരും ഓരോ ഗ്ലാസ് ബിയര്‍ വീതം കയ്യിലെടുത്ത് 'ചിയേഴ്സ്' അടിക്കുകയാണ്. ഈ സമയത്ത് ഇരുവരുടെയും മുഖത്ത് ചെറിയ ചിരി വിടരുന്നുണ്ട്.
ഏറെ കൗതുകമുണര്‍ത്തുന്ന ഈ വീഡിയോ നിമിഷങ്ങള്‍ക്കുള്ളിലാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. ഇവരെ കണ്ടാലറിയാം ഇവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴമെന്താണെന്നും അതിന്റെ ഉറപ്പ് എന്താണെന്നുമെന്നും വീഡിയോ കണ്ടവര്‍ കമന്റ് ബോക്സില്‍ എഴുതിയിരിക്കുന്നു. പരസ്പരം സൗഹൃദം ഉള്ളത്കൊണ്ടാണ് ഇങ്ങനെ കമ്പനിയടിച്ച് കഴിക്കുന്നത്. ഇതൊക്കെ ഒരു ഭാഗ്യമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇത് കാണുമ്പോള്‍ ഏറെ ഊഷ്മളത തോന്നുന്നുവെന്ന് മറ്റു ചിലരും കുറിച്ചു. @theprivypictures എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.






