
തൃശൂര്‍ : പെരുമ്പിലാവ് ആല്‍ത്തറയില്‍ തെരുവ് നായ ആക്രമണത്തില്‍ 8 പേര്‍ക്ക് കടിയേറ്റു. കടിയേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച തെരുവ് നായയെ കണ്ടെത്താന്‍ നാട്ടുകാര്‍ തിരിച്ചല്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ലാ.
പലരെയും നായ വീട്ടില്‍ കയറി ചെന്നാണ് കടിച്ചത്. നായക്ക് പേ വിഷബാധയുളളതായും സംശയിക്കുന്നു. പലര്‍ക്കും മുഖത്തും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റു.
സംസ്ഥാനത്ത് തെരുവനായ ശല്യം രൂക്ഷമായിട്ടും ഫലപ്രദമായ നടപടികള്‍ ഏറ്റേടുക്കുന്നതിന് സംസ്ഥാനസര്‍ക്കാരിനും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്കും കഴിയാത്തതുമൂലം. പേടി കൂടാതെ സാധാരണക്കാര്‍ക്ക് വഴി നടക്കാനോ ,യാത്രച്ചെയാനോ സാധിക്കുന്നില്ലാ.






