
നെയ്റോബി (കെനിയ): താന്‍ യേശുക്രിസ്തു ആണെന്ന് സ്വയം പ്രഖ്യാപിച്ച് രംഗത്തെത്തി കെനിയക്കാരന്. എന്നാല്‍ ഇപ്പോള്‍ തന്റെ ജീവന് അപകടത്തിലാണെന്ന കാരണത്താല്‍ ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
കുരുശില്‍ തറയ്ക്കാന് നാട്ടുകാര്‍ മുന്നിട്ടിറങ്ങിയതോടെയാണ് ഇയാള്‍ രക്ഷതേടി പോലീസ് സ്റ്റേഷനില്‍ എത്തിയത്. കെനിയക്കാരനായ എലയു സിമിയുവാണ് താന്‍ യേശുക്രിസ്തുവാണെന്ന് സ്വയം പ്രഖ്യാപിച്ചത്.
കെനിയയിലെ ബങ്കാമ കൗണ്ടിയിലാണ് ഈ നാടകീയ സംഭവം. വര്‍ഷങ്ങളായി യേശുവിനെ അനുകരിച്ചാണ് എലിയു സിമിയു നടക്കുന്നത്. വസ്ത്രധാരണം പോലും യേശുവിനോട് സാമ്യം പുലര്‍ത്തുന്ന രീതിയില്‍ ആണ്.
എന്നാല്‍ യേശുവിനെ പോലെ കുരിശില്‍ തറയ്ക്കാന് നാട്ടുകാര്‍ ഒരുങ്ങിയതോടെയാണ് പണിപാളിയത്. എലിയു ശരിക്കും യേശു തന്നെയാണെങ്കില്‍ മൂന്നാം നാള് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും അതിനാല്‍ ഇയാളെ ദുഃഖവെള്ളിയാഴ്ച കുരിശില്‍ തറയ്ക്കണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. ഒടുവില്‍ തന്റെ ജീവന് ഭീഷണി നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.






