
കോഴിക്കോട്; അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് ഉത്സവം കണ്ട് മടങ്ങിയവീട്ടമ്മ മരിച്ചു. പരുത്തിപ്പാറ തിരുത്തിയാട്ട് പി വിമല(59)യാണ് മരിച്ചത്. അറപ്പുറ പാലത്തില്‍ ശനിയാഴ്ച്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കരിയാത്തന്‍കോട്ട കാവിലെ ഉത്സവം കണ്ട് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ അമിത വോഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ദൂരത്തേക്ക് തെറിച്ച് വീണതിനാല്‍ ഏറെ നേരം തെരച്ചില്‍ നടത്തിയാണ് വീട്ടമ്മയെ കണ്ടെത്താന്‍ സാധിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വിമല പരേതരായ പുതിയോട്ടില്‍ നായരുടെയും ജാനകി അമ്മയുടെയും മകളാണ്.






