
ഫാഷന്‍ ലോകത്തെ ട്രന്റുകള്‍ മാറി മറിയുന്നത് വളരെ പെട്ടെന്നാണ്. പലപ്പോഴും വലിയ വിലയില്ലെന്ന് കരുതുന്ന പല സാധനങ്ങളും ഫാഷന്‍ ലോകത്ത് എത്തുമ്പോള്‍ വന്‍ ഡിമാന്റിലേക്കെത്തുന്നു. ഇപ്പോള്‍ വിപണിയില്‍ തരംഗമായി മാറുന്നത് സ്ത്രീകളുടെ ഷോപ്പിങ്ങ് ബാസ്കറ്റാണ്.
ഫാര്ഫെച്ച് വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്ത ഫ്രഞ്ച് ആഡംബര ഭീമനായ ചാനല്‍ (Chanel Ltd) പ്രീ-ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് ബാസ്ക്കറ്റ് ബാഗാണ് ഇപ്പോള്‍ താരം. എന്നാല്‍ ഇത് പുതിയ ഷോപ്പിങ്ങ് ബാഗല്ല. മറിച്ച് പഴയൊരു ബാഗാണ്. ശൈത്യകാല സീസണിന്റെ ഭാഗമായി 2014 ല്‍ അവതരിപ്പിക്കപ്പെട്ടതാണ് ഈ ആഡംബര ഷോപ്പിങ്ങ് ബാഗ്. AW14 (Autumn/Winter 2014) കലക്ഷന്റെ ഭാഗമാണ് ഈ ബാഗെന്നാണ് കമ്പനി പറയുന്നത്. ഇതിന്റെ വില 1,04,663 ഡോളര്‍ അഥവാ 86 ലക്ഷം രൂപയാണ്. ബാഗിന്റെ കൈപ്പിടി നിര്‍മ്മിച്ചിരിക്കുന്നത് ചെറിയ ചങ്ങലകള്‍ കൊണ്ടാണ്. കൂടാതെ കമ്പികള്‍ ലെതര്‍ സ്ട്രാപ്പുകള്‍ കൊണ്ട് പൊതിഞ്ഞിട്ടുണ്ട്.
ഇറക്കുമതി തീരുവ അടക്കമാണ് ബാഗിന് 1,04,663 ഡോളറെന്ന് കമ്പനി അവകാശപ്പെടുന്നു. ഷോപ്പിങ്ങ് ബാഗുകളുടെ സാധാരണ സൈസായ XXL ലുള്ള ഷോപ്പിങ്ങ് ബാഗ് മാത്രമേ നിലവില്‍ വില്പനയിലുള്ളൂ. ഈ ബാഗിന്റെ വില കൂടാനുളള പ്രധാന കാരണം ബാഗിന്റെ 65 ശതമാനവും വെള്ളി പൂശിയതിനാലാണ്. ഇതില്‍ ബാക്കിവരുന്ന 45 ശതമാനവും തുകലാണ് ഉപയോഗിച്ചിരിക്കുന്നത്. ബാഗ് വിറ്റ് ലഭിക്കുന്ന പണം പരിസ്ഥിതി സംരക്ഷണത്തിനായി ഉപയോഗിക്കുമെന്ന് വെബ്സൈറ്റ് പറയുന്നു.






