അടൂര്‍ കടമ്പനാട് ഭാഗത്ത് ഹെല്മെറ്റില്ലാതെപോയ ബൈക്കിന്റെ ചിത്രം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പകര്‍ത്തി പെറ്റി അടിച്ചു. ഞാനല്ല സാറേ അത് എന്ന് പേപ്പര്‍ കിട്ടിയ ഉടമസ്ഥന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ അടുത്തെത്തി ആണയിട്ടു. എന്നാല്‍ കാര്യം പിടികിട്ടിയത് അതിന്റെ ചുവടുപിടിച്ച് അന്വേഷണം നടത്തിയപ്പോഴാണ്. കുഴപ്പമുണ്ടാക്കിയത് ഒരേ നമ്പരിലുള്ള രണ്ട് ബൈക്കുകളാണ്. പിന്നെ രേഖകളില്‍ വ്യത്യാസം വരുത്തിയ വണ്ടി അധികൃതര്‍ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
സംഭവം ഇങ്ങനെ-കഴിഞ്ഞ ദിവസം കടമ്പനാട് ഭാഗത്ത് എ.എം.വി.ഐ. എം.ആര്. മനോജ് വാഹനപരിശോധന നടത്തുന്നതിനിടെ പച്ചനിറമുള്ള ഒരു ബൈക്ക് കടന്നു പോയി. ഓടിച്ചയാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഈ വാഹനം തടയാനുള്ള ശ്രമം വിഫലമായി. ഇതോടെ ഫോട്ടോയെടുക്കുകയും ഓണ്‍ലൈനായി ചെ്ല്ലാന്‍ തയ്യാറാക്കുകയുമായിരുന്നു. എന്നാല്‍ അടുത്ത ദിവസം പെറ്റിയുടെ പേപ്പര്‍ കിട്ടിയത് മാവേലിക്കര സ്വദേശിക്കാണ്.
യഥാര്‍ഥ ഉടമസ്ഥന് ഓഫീസിലെത്തി വാഹനം അന്നേ ദിവസം കടമ്പനാട് ഭാഗത്ത് വന്നിട്ടില്ലെന്ന് തറപ്പിച്ചുപറഞ്ഞു. കൂടാതെ തന്റെ വണ്ടിക്ക് ചുവപ്പ് നിറമാണെന്നും പറഞ്ഞു. രണ്ട് വണ്ടികള്‍ ഒരേ നമ്പറില്‍ ഓടുന്നെന്ന സംശയമുണ്ടാവുകയായിരുന്നു. കടമ്പനാട് ഭാഗത്തുള്ള സി.സി.ടി.വി.ക്യാമറകള്‍ നോക്കി അന്നേദിവസം ആ സമയത്തുപോയ പച്ചനിറത്തിലുള്ള ബൈക്കുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ആളെ കണ്ടെത്തി.
പീന്നീട് പച്ചനിറത്തിലുള്ള അതേ നമ്പരിലുള്ള വാഹനം കണ്ടെത്തി. വാഹനം വര്‍ഷങ്ങള്‍ക്കുമുമ്പ് വാങ്ങിച്ചതാണെന്നും, യാതൊരുവിധ കാലാവധി രേഖകളും കൈയില്‍ ഇല്ലെന്നും അധികൃതരെ അറിയിച്ചു. ഇത് മോട്ടോര്‍ വാഹനവകുപ്പിന്റെ രേഖകളില്‍ ഇല്ലാത്ത വാഹനമാണെന്ന് എന്ജിന് നമ്പറുകള്‍ പരിശോധിച്ചപ്പോഴാണ്. ഇതോടെ കസ്റ്റഡിയില്‍ എടുത്ത് അടൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി.

Comments