മെറ്റ പ്ലാറ്റ്ഫോംസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍., 10000 പേരെ കൂടി പിരിച്ചുവിടുമെന്നാണ് മെറ്റ ചോവ്വാഴ്ച്ച അറിയിച്ചത്. കമ്പനി നാല് മാസം മുമ്പാണ് 11000 പേരെ പിരിച്ചുവിട്ടത്. ഈ പിരിച്ചുവിടല്‍ കമ്പനി പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായിയാണ് എന്നാണ് വിവരം. ഇതിനായി നിയമനങ്ങല്‍ കുറയ്ക്കുകയും പ്രാധാന്യം കുറഞ്ഞ പദ്ധതികള്‍ ഉപേക്ഷിക്കുകയും ചെയ്തു.
2023 മികവിന്റെ വര്ഷമാവുമെന്നാണ് സക്കര്‍ബര്‍ഗിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി 500 കോടി ഡോളറിന്റെ ചിലവ് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. മെറ്റ 2022 തുടക്കം മുതല്‍ ഇതുവരെ ഏകദേശം 2,80,000 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഈ വര്‍ഷം കൂടുതല്‍ പിരിച്ചുവിടലുണ്ടാവുമെന്നാണ് ലോഓഫ്സ് വെബ്സൈറ്റിന്റെ പ്രവചനം.
മെറ്റാവേഴ്സ് പദ്ധതികള്‍ക്കായി കോടികള്‍ ചെലവാക്കിയതിന് പിന്നാലെയാണ് കോവിഡ് കാലം കഴിഞ്ഞതിനൊപ്പമെത്തിയ സാമ്പത്തികമാന്ദ്യം കമ്പനിയെ ബാധിച്ചത്. തുടര്‍ന്ന് പരസ്യവരുമാനവും വലിയ രീതിയില്‍ ഇല്ലാതായി. ചെലവ് ചുരുക്കലിലേക്കും പിരിച്ചുവിടലിലേക്കും നീങ്ങിയത് ഈ സാഹചര്യത്തിലാണ്.






