
ഒരു യുവതി തന്റെ 28 വയസ് പൂര്‍ത്തിയായപ്പോഴേക്കും ജന്മം നല്‍കിയത് ഒമ്പത് കുട്ടികള്‍ക്ക്. ഇപ്പോള്‍, കൊറ ഡ്യൂക് എന്ന യുവതി്യുടെ പ്രായം 39 വയസാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് കൊറ ടിക്ടോക്കിലൂടെ 12 വര്‍ഷക്കാലം ഓരോ വര്‍ഷവും താന്‍ ഗര്‍ഭിണി ആയിരുന്നു എന്ന് വെളിപ്പെടുത്തിയത്. 28 വയസ്സായപ്പോഴേക്കും താന്‍ ഒമ്പത് കുട്ടികളുടെ അമ്മയായി എന്നും കൊറ പറഞ്ഞിരുന്നു. 2001 -ല്‍ പതിനേഴാമത്തെ വയസിലാണ് കൊറ ആദ്യമായി ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത് . 2012 -ലാണ് ഇവര്‍ ഒമ്പതാമത്തെ കുട്ടിക്ക് ജന്മം നല്‍കിയത്.
കൊറ പറയുന്നത് താനൊരിക്കലും ഒമ്പത് കുട്ടികള്‍ വേണമെന്ന് ചിന്തിച്ചിട്ടില്ല എന്നാണ് . ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് കൊറ തന്റെ ഭര്‍ത്താവായ ആന്‍ഡ്രെയെ ആദ്യമായി കണ്ട് മുട്ടുന്നത്. ഏലിയാ- 21, ഷിന- 20, ഷാന്‍- 17, കെയ്റോ- 16, സയ- 14, അവി- 13, റൊമാനി- 12, തഹ്ജ്- 10 എന്നിവരെല്ലാം ഇവരുടെ മക്കളാണ്. പങ്കാളിയായ ആന്‍ഡ്രെ ഡ്യൂക്കിനും മക്കള്‍ക്കും ഒപ്പം ലാസ് വേഗാസിലാണ് കൊറ താമസിക്കുന്നത്. ഇവരുടെ മൂന്നാമത്തെ കുഞ്ഞ് ഏഴ് ദിവസം പ്രായമായപ്പോഴേക്കും മരിച്ചു പോയിരുന്നു. എന്നാല്‍ ഇത്തരത്തിലുളള ഗര്‍ഭധാരണം സ്ത്രീകളില്‍ ശാരീരികവും മാനസികവുമായി പ്രശ്നങ്ങളുണ്ടാക്കും എന്നാണ് വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നത്.






