
കൊച്ചി : ക്രൈം വാരികയുടെ എഡിറ്റര്‍ ടിപി നന്ദകുമാര്‍ തന്റെ ജീവിതം തകര്‍ത്തെന്ന് ആരോപിച്ച് ആത്മഹത്യാശ്രവുമായി യുവതി. ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ നാട്ടുകാര്‍ ഇടപ്പെട്ട് തടഞ്ഞു. ക്രൈം നന്ദകുമാറിന്റെ് ഓഫീസിലെ മുന്‍ ജീവനക്കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.യുവതിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11.30 ന് ദേശാഭിമാനി ജംഗ്ക്ഷനില്‍ വച്ചാണ്സംഭവമുണ്ടായത്.കയ്യില്കരുതിയിരുന്നപെട്രോള്ദേഹത്തൊഴിച്ച്തീകൊളുത്താനായിരുന്നു ശ്രമം. തന്നെ കുറിച്ചുളള വാര്‍ത്ത കൈക്രം നന്ദകുമാര്‍ അദ്ദേഹത്തിന്റെ ചാനില്‍ നല്‍കിയെന്നും മകളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷിണി മുഴക്കിയെന്നും യുവതി നേരത്തെ പോലീസില്‍ പരാതി നല്കി.






