
കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്ക് പരിഹാരമായി ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി. ബ്രഹ്മപുരത്ത് മെച്ചപ്പെട്ട മാലിന്യ സംസ്കരണ സംവിധാനം ഉറപ്പാക്കാനും, കനത്ത പുകയെ തുടര്‍ന്ന് ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍ പരിഹരിക്കാനുമാണ് തുക നല്‍കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാറിനെ, എം.എ യൂസഫലി ഫോണില്‍ വിളിച്ചാണ് ഇക്കാര്യമറിയിച്ചത്. ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ തുക ഉടന്‍ കോര്പ്പറേഷന് കൈമാറും.






