
കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കു കൊച്ചിയിലെത്തും. നാവികസേനയുടെ ഭാഗമായ ഐ.എന്‍.എസ്. ദ്രോണാചാര്യയ്ക്കു രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ ''നിഷാന്‍'' വൈകിട്ട് 4.20 നു ദ്രൗപദി മുര്‍മു സമ്മാനിക്കും.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, നാവികസേനാ മേധാവി അഡ്മിറല്‍ ആര്. ഹരികുമാര്‍, ദക്ഷിണ നാവിക കമാന്‍ഡ് മേധാവി അഡ്മിറല്‍ എം.എ. ഹംപിഹോളി എന്നിവര്‍ പങ്കെടുക്കും. രാഷ്ട്രപതിയെവരവേല്ക്കുന്ന പരേഡ് ഉച്ചകഴിഞ്ഞ് 3.50 നു തുടങ്ങും.
പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി കൊച്ചിയിലെത്തുന്നത്. നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത് സന്ദര്‍ശിച്ചശേഷമാകും ഐ.എന്‍.എസ്. ദ്രോണാചാര്യയിലെത്തുക. ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ െവെകിട്ട് ആറു വരെ പശ്ചിമ കൊച്ചിയിലും കൊച്ചി നഗരത്തിലും ഗതാഗത നിയന്ത്രണമുണ്ടാകും.






