ലോകേഷ് കനകരാജ് - കാര്‍ത്തി കൂട്ട്കെട്ടില്‍ ഒരുങ്ങുന്ന കൈതിയുടെ തുടര്‍ച്ചയായ കൈതി 2 ന്റെ ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. കൈതി - 2ന്റെ പ്രീ- പ്രൊഡക്ഷന്‍ ജോലികള്‍ വിജയ് നായകനാകുന്ന ' ലിയോ' യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. സാം സി എസ് ആയിരിക്കും ചിത്രത്തിന് സംഗീതം നിര്‍വഹിക്കുകയെന്നും റിപ്പോര്‍ട്ട് ഉണ്ട്. സാം തന്ന ആയിരുന്നു ഒന്നാം ഭാഗത്തിനും സംഗീതം ഒരുക്കിയത്.
കൈതി 2ന്റെ തിരക്കഥയുടെ ആദ്യരൂപം ഇതിനോടകം പൂര്‍ത്തിയായതായാണ് വിവരം. ഈ വര്‍ഷം അവസാനത്തോടെ ലോകേഷ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഡ്രീം വാരിയര്‍ പിക്ചേഴ്സ് ' കൈതി' യുടെ രണ്ടാം ഭാഗം ആദ്യ ഭാഗത്തിന്റെ വിജയത്തിന് തൊട്ട് പിന്നാലെ പ്രഖ്യാപിക്കുകയായിരുന്നു. ലോകേഷും കാര്‍ത്തിയും മുന്‍പ് ഒപ്പുവച്ച പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കേണ്ടതുകൊണ്ടാണ് രണ്ടാം ഭാഗം കാലതാമസം നേരിട്ടത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില് ഏറ്റവും വലുതാകും ചിത്രമെന്നും വാര്‍ത്തയുണ്ട്.
ലോകേഷിന്റെ അവസാനം പുറത്തിറങ്ങിയ 'വിക്രം' എന്ന ചിത്രത്തിലും കൈതിയിലെ കാര്‍ത്തിയുടെ കഥാപാത്രമായ ഡില്ലി ഉണ്ടായിരുന്നു.എല്‍സിയുവിലെ മൂന്നാം ചിത്രമാകും കൈതി 2.






