ന്യൂഡല്‍ഹി: തിരിച്ചുവരവിന്റെ സൂചനനല്‍കി ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരം ഋഷഭ് പന്ത്. ക്രച്ചസിന്റെ സഹായത്തോടെ ഒരു സ്വിമ്മിംഗ് പൂളിലൂടെ നടക്കുന്ന താരത്തിന്റെ വീഡിയോ പുറത്തുവന്നു. ട്വിറ്ററിലാണ് താരം തന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
താരത്തിന് പിന്തുണയുമായി ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്. എതയും വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ഒരു ആരാധകന് കുറിച്ചപ്പോള്‍ ആരോഗ്യത്തോടെ ശക്തമായ ഒരു തിരിച്ചുവരവിന് കാക്കുകയാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ തങ്ങള്‍ താരത്തെ ഏറെ മിസ് ചെയ്യുന്നതായും ആരാധകര്‍ കുറിച്ചു.
താങ്കള്‍ മൈതാനത്തേക്ക് മടങ്ങിവരുന്നത് കാത്തിരിക്കാനാകുന്നില്ല എന്നും ഗബ്ബാ ഗ്ളാഡിയേറ്റര്‍ ഇല്ലാതെ ക്രിക്കറ്റ് നിറംകെട്ടതായി മാറിയെന്നും ഒരാള്‍ കുറിച്ചു. മറ്റൊരാള്‍ പറഞ്ഞത് ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാരുടെ പേടിസ്വപ്നമായ പോരാളി, വിജയം വരെ ഒറ്റയ്ക്ക് പിടിച്ചുനില്ക്കാന് കഴിയുന്നയാള്‍ എന്നെല്ലാമാണ് ആരാധകരുടെ വാക്കുകള്‍ പോകുന്നത്.
കഴിഞ്ഞ വര്‍ഷം അവസാനം ഉണ്ടായ ഒരു കാര്‍ അപകടത്തില്‍പെട്ട താരം കഷ്ടിച്ചാണ് ജീവന് നഷ്ടപ്പെടാതെ രക്ഷപ്പെട്ടത്. ഡിസംബര്‍ 30 ന് ഡല്‍ഹി - ഡെറാഡൂണ്‍ ഹൈവേയില്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് താരത്തിന് ഗുരുതരമായി പരിക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നും അമ്മയെ കാണാന്‍ റൂര്ക്കീയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

Comments